ദോഹ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധനയ്ക്കുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഖത്തര്‍. സ്‌കൂളുകള്‍ക്ക് ഇനി തോന്നും പോലെ ഫീസ് വര്‍ധിപ്പിയ്ക്കാന്‍ സാധ്യമല്ല. ഫീസ് വര്‍ധനയ്ക്കുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയോടെ ഇതിനായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ കൂടാതെ കാമ്പസുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യ സ്‌കൂളുകള്‍ സ്വന്തം നിലക്ക് മുന്‍കൈയ്യെടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
മന്ത്രാലയം മുന്നോട്ടുവെക്കുന്ന കര്‍ശന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇനി മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. കാമ്പസുകളിലെ അടിസ്ഥാന സൌകര്യങ്ങളും പഠനാന്തരീക്ഷവും കാര്യക്ഷമമാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം.
വെള്ളം, വൈദ്യുതി തുടങ്ങിയവക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്‌സിഡികള്‍ക്ക് പുറമെ കാമ്പസുകളില്‍ സൌകര്യം വര്‍ധിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലക്ക് ശ്രമിക്കണം. മന്ത്രാലയം നടപ്പാക്കുന്ന നിയമങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേകം പരിശോധനകള്‍ നടത്തും. അടുത്ത അധ്യായന വര്‍ഷം ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി സ്‌കൂളുകള്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും 28 സ്‌കൂളുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും മറ്റ് കാരണങ്ങളാലും മിക്ക സ്‌കൂളുകളുടെയും ആവശ്യം മന്ത്രാലയം തള്ളുകയായിരുന്നു
Post Your Comments