പാറ്റ്ന: തന്നെ തകര്‍ക്കാനായി പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ താൻ ഭീകരവാദത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മോദി പറയുകയുണ്ടായി. കോണ്‍ഗ്രസും പ്രതിപക്ഷവും സര്‍ജിക്കല്‍ സ്ട്രൈക്കിനു തെളിവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അവര്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു തെളിവ് ആവശ്യപ്പെടുന്നു. ഇത്തരം വാക്കുകള്‍ക്കു പാക്കിസ്ഥാന് കൈയടിക്കുകയാണ്. മോദിയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനെ മോശപ്പെടുത്താന്‍ മത്സരം നടക്കുന്നു. അദ്ദേഹം ജാഗരൂകനാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്ന നടപടികളുമായി എന്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ശത്രുക്കള്‍ക്കു നേട്ടമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ എന്തിനാണ് അവർ നടത്തുന്നത്. തീവ്രവാദ ഫാക്ടറികള്‍ക്കെതിരേ ഒത്തൊരുമിച്ചു നില്‍ക്കേണ്ട സമയത്ത് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും പ്രധാനമന്ത്രി വിമർശിക്കുകയുണ്ടായി.
Post Your Comments