ദുബായ്•ശക്താമായ വടക്കുപറിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മിറ്റീറോളജി മുന്നറിയിപ്പ് നല്‍കി.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും തീരങ്ങളില്‍ 8 മുതല്‍ 12 അടിവരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും എന്‍.സി.എം മുന്നറിയിപ്പ് നല്‍കുന്നു.
ഒമാന്‍ കടലില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനിടയുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 5 മുതല്‍ 8 അടി ഉയരത്തില്‍ വരെ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് എന്‍.സി.എം പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments