Latest NewsKerala

ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ക​ണ്ണൂ​ർ: കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ ബ്രൗ​ൺ ​ഷു​ഗ​റു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പോലീസ് പിടിയില്‍. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ലി​ലെ പു​ല്ലോ​ന​ന്ദ​ൻ ഇ​ർ​ഷാ​ദ് (29), തൃ​ശൂ​ർ പു​ല്ലോ​ട്ട് പ​ഴു​ക്കു​ന്ന​ത്ത് ടി.​സി. ഷോ​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്. ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, എ​എ​സ്ഐ ഹാ​രി​സ് എ​ന്നി​വ​രാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 27 പൊതി മയക്കു മരുന്നാണ് പിടിച്ചെടുത്തു.

ഇന്ന രാവിലെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ പോലീസിന്‍റെ വലയിലായത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ചു​വ​ന്ന കാ​റി​ന് പോ​ലീ​സ് കൈ​നീ​ട്ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടപ്പോള്‍ ഇത് നിര്‍ത്താതെ പോകുകയായിരുന്നു. കാ​ർ നി​ർ​ത്താ​തെ ചാ​ലാ​ട് ഭാ​ഗ​ത്ത​ക്ക് വ​ള​രെ വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​ പോയെങ്കിലും ടൗണില്‍ വച്ച് പോ​ലീ​സ് കാ​റി​ന് കു​റു​കെ പോ​ലീ​സ് ജീ​പ്പ് നിർത്തി. എന്നാല്‍ ഇതിനിടെ കാറില്‍ നിന്നും ഇറങ്ങി പ്രതികള്‍ ഓടി പോകാനും ശ്രമം നടത്തി. തുടര്‍ന്ന് ടൗ​ൺ എ​സ്ഐ എ​സ്ഐ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇവരുടെ കാ​റി​ന്‍റെ ഡാ​ഷ് ബോർഡിൽ നിന്നാണ് ചെ​റി​യ പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച 27 പാ​യ്ക്ക​റ്റ് ബ്രൗ​ൺ ഷു​ഗ​ർ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളു​ടെ മ​റ്റു ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ബ്രൗ​ൺ​ഷു​ഗ​ർ എ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button