മലപ്പുറം: കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ശമ്പളവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നലെ രാത്രിയോടെ ശമ്പളം നല്‍കിക്കഴിഞ്ഞെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു.
ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ എത്തിയതോടെയൊണ് വിതരണം വേഗത്തിൽ നടന്നത്. കഴിഞ്ഞ 10 മാസത്തിനിടെ ഇതാദ്യമായാണ് കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം വൈകുന്നത്. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണ് ശമ്പളം വിതരണം ചെയ്യാറുള്ളത്.
എന്നാല്‍ 93 ഡിപ്പോകളില്‍ 46 എണ്ണത്തില്‍ മാത്രമാണ് ഫെബ്രുവരി മാസത്തെ ശമ്പളം പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വര്‍ക്ക് ഷോപ്പുകളിലും ചീഫ് ഓഫീസിലും വരെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ ശമ്ബളം വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.
Post Your Comments