പോത്തൻകോട് : സബ്സ്റ്റേഷനിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ജീവനക്കാർ ഈ സമയം അവിടെ ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. അണ്ടൂർക്കോണം സബ്സ്റ്റേഷനിലാണ് സംഭവം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയും അഗ്നിഗോളവും പുകപടലവും ഉയർന്നത് നാട്ടുകാരെ ഏറെനേരം ഭീതിയിലാഴ്ത്തി. ഇന്നലെ രാത്രി 9.45നാണ് സംഭവം നടന്നത്.
ഇതോടെ സമീപ പ്രദേശത്തെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. രണ്ടുവർഷം മുമ്പും ഇത്തരത്തിൽ പൊട്ടിത്തെറി നടന്നിരുന്നു. ഇത്തരത്തിൽ രണ്ടു വർഷംമുൻപും പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് ഒരു ജീവനക്കാരനു പരുക്കേൽക്കുകയും ചെയ്തു. അധിക വൈദ്യുതിയോ ഉപകരണങ്ങളുടെ കാലപ്പഴക്കമോ ആകാം ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമെന്ന് കരുതുന്നു. എന്നാൽ ഇരുപതു മിനിട്ടിനു ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.
Post Your Comments