ഡല്‍ഹി: മൂന്നു ദിവസത്തെ പാക്കിസ്ഥാന്‍ വാസത്തിന് ശേഷം ഇന്ത്യയുടെ അഭിമാനമായി പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ അഭിനന്ദന്‍ വര്‍ധമാനിലൂടെ ‘അഭിനന്ദന്‍’ എന്ന വാക്കിന്റെ അര്‍ത്ഥമേ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വരെ ഈ വാക്കിന് അര്‍ഥം അഭിനന്ദനം എന്നായിരുന്നു എങ്കില്‍ ഇന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദിന്റെ ധീരമായ പ്രവര്‍ത്തിയിലൂടെ ആ വാക്കിന് പുതിയ ഒരു മാനം ലഭിച്ചുവെന്നും അഭിന്ദനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി 2019 നെ അഭിസംബോധന ചെയ്യവേയാണ് അഭിനന്ദന്‍ എന്ന വാക്കിന് രാജ്യത്തിന് ഡിക്ഷണറിയിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാനുള്ള ശക്തിയുണ്ടെന്ന് മോദി പറഞ്ഞു വെച്ചത്. അഭിനന്ദന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നു എന്നാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തത്.
സ്വന്തം നാട്ടിലേക്ക് തിരികെ വരൂ അഭിനന്ദന്‍. ഈ രാജ്യം താങ്കളുടെ അസാധാരണ ധൈര്യത്തെക്കുറിച്ച് എന്നും അഭിമാനം കൊള്ളും. 130 കോടി ഇന്ത്യക്കാര്‍ക്കുള്ള പ്രചോദനമാണ് നമ്മുടെ സായുധസേനകള്‍. വന്ദേ മാതരം!’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
Post Your Comments