റിയാദ്•കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെയുമാണ് ഇന്നലെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കിയാതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
മോഷണ ലക്ഷ്യത്തോടെ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദ്ദേഹം വിജനമായ സ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആരിഫിന്റെ ലോറിയും അതിലുണ്ടായിരുന്ന സാധനങ്ങളും ഉൾപ്പെടെ പ്രതികൾ കവരുകയും ചെയ്തു. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
Post Your Comments