കൊല്ലം : ആളുമാറി വിദ്യാർത്ഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്കടിയേറ്റപ്പോൾ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് രഞ്ജിത്തിന്റെ മരണകാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പ്രതിയായ കൊല്ലം ജയിൽ വാർഡൻ വിനീതിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ ഡിജിപിയാണ് സസ്‍പെൻഡ് ചെയ്തത്.
അതേസമയം കേസ് ഒത്തുതീർക്കാൻ പോലീസ് ശ്രമിച്ചുവെന്ന് മരിച്ച രഞ്ജിത്തിന്റെ അച്ഛൻ ആരോപിച്ചു. ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോലീസ് വിളിച്ചിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
അരിയനെല്ലൂരിനടത്തുള്ള ഒരു പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു ജയില്‍ വാര്‍ഡന്‍റെ നേതൃത്വത്തിലെത്തിയ സംഘം രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. അടിയേറ്റ് വീണ രഞ്ജിത്ത് പെൺകുട്ടിയെ അറിയില്ലെന്ന് കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും സംഘം ചെവിക്കൊണ്ടില്ല. തലയ്ക്ക് അടിയേറ്റ് വീണ രഞ്ജിത്ത് ബോധം കെട്ടുവീഴുകയായിരുന്നു.
ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയിൽ വാര്‍ഡൻ വിനീതിന്‍റെ നേതൃത്വത്തിൽ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments