ദില്ലി: റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നതായും മുന്‍ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങിക്കാതിരുന്നതിന്റെ ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു. റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഭാവം മൂലം വളരെയധികം കഷ്ടതകളാണ് രാജ്യം അനുഭവിക്കുന്നത്.
രാജ്യത്തിന് റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാനും അതിന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ കണ്ടെത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നു. മോദിയെ എതിര്‍ക്കണമെന്ന നിങ്ങളുടെ അതിയായ ആഗ്രഹം, മസൂദ് അസറിനെ പോലുള്ള തീവ്രവാദികളെ ശക്തിപ്പെടുത്തുന്നതിനെ കാരണമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ വച്ച് നടന്ന ഇന്ത്യ ടുഡോ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ കാലത്തു ഭരണ താല്‍പര്യങ്ങള്‍ കാരണം റഫാല്‍ വിമാനങ്ങള്‍ വാങ്ങിക്കാതിരുന്നതിനാല്‍ രാജ്യം വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോള്‍ റഫേല്‍ ഇടപാടിന് മുകളിലുള്ള രാഷ്ട്രീയവല്‍ക്കരണം മൂലം നമ്മള്‍ കഷ്ടപ്പെടുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങളും രാഷ്ട്രീയവത്കരണവും രാഷ്ട്രത്തിന്റെ താല്‍പര്യത്തിന് വലിയ ദോഷം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments