Latest NewsIndia

ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ആക്രമണം: അതിര്‍ത്തി ഒഴിഞ്ഞു പോകുന്നവരുടെ എണ്ണം കൂടുന്നു

ശ്രീനഗര്‍:  ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയതോടെ അതിര്‍ത്തി പ്രദേശത്തു നിന്നും ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. നിയന്ത്രണ രേഖയില്‍ പലയിടത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനിടെ പാക് സൈന്യം പൂഞ്ച് സെക്ടറില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളണ് മരിച്ചത്. റുബാന കോസര്‍(24), മകന്‍ ഫര്‍സാന്‍ (5), ഒമ്ബത് മാസം പ്രായമായ മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്.

മോര്‍ട്ടര്‍ ബോംബുകളും ഹൊവിറ്റ്‌സര്‍ 105 എംഎം തോക്കുകളും ഉപയോഗിച്ചാണ് പാക് സേന ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണ രേഖകളിലായി 60 ലേറെ തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.

നേരത്തേ പൂഞ്ചിലെ മന്‍കോട്ട് മേഖലയില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ ഒരു യുവതിക്ക് പരിക്കേറ്റിരുന്നു. കൂടാതെ ്യാഴാഴ്ച പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിലെയും രജൗരി ജില്ലയിലെയും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ ആക്രമണം. പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടി, ബാലാകോട്ട് മേഖലകളിലും പാക് സേന ഷെല്ലാക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് എട്ട് ദിവസം തുടര്‍ച്ചയായി രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ പാക് സേന വെടിയുതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button