തിരുവനന്തപുരം: വി ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ ആര്‍ മീരയെ അധിക്ഷേപിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയാറാകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബല്‍റാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. കെ ആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ ആര്‍ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, ബല്‍റാമിന്റെ എകെജി വിരുദ്ധ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നും വ്യക്തമാക്കി. അധിക്ഷേപസ്വരത്തില്‍ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും സോഷ്യല്‍മീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments