
കൊല്ലം : അഭിപ്രായ സര്‍വേകളെ വിശ്വസിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെയാണ് വിശ്വാസം. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വേകളെ തള്ളിയാണ് മുല്ലപ്പള്ളി രംഗത്ത് എത്തിയത്. കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി സര്‍വേ നടത്തി തരാമെന്ന് പറഞ്ഞ് ചില ഏജന്‍സികള്‍ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണ്. നരേന്ദ്രമോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Post Your Comments