Latest NewsSaudi ArabiaGulf

പുണ്യനാളിനെ വരവേല്‍ക്കാന്‍ മക്കയില്‍ നടപടികള്‍ ആരംഭിച്ചു

മക്കയില്‍ റമദാനെ വരവേല്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു. തീര്‍ഥാടകരുടെ സേവനം അപാകതയില്ലാതാക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ പരിശോധിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ നിര്‍ദേശിച്ചു.തീര്‍ഥാടകരുടെ സുരക്ഷക്കും കൂടുതല്‍ സൌകര്യങ്ങള്‍ക്കും വേണ്ട ഒരുക്കങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ആരഭിച്ചുകഴിഞ്ഞു.

 

മക്കയിലെ 58ഓളം തുരങ്കങ്ങളുടെ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കുീ.റമദാന്‍ സീസണില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുല്‍ തീര്‍ഥാടകരാണ് ഇത്തവണ എത്തുക. ഇരു ഹറമുകളിലുമായി 75 ലക്ഷം ഉംറ തീര്‍ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സേവനത്തിനായി 12000 ജോലിക്കാരും ശുചീകരണത്തിനായി 876 ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സീസണിലെ ഒരുക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയം പ്രതേക കമറ്റിയെ നിയോഗിച്ചിട്ടുണ്ട്.ഹറമിനടുത്ത താത്കാലിക നിരീക്ഷകരായി 400 പേരെ നിയോഗിക്കും. തീര്‍ഥാടകരുടെ സുരക്ഷക്കായി പതിനായിരം താല്‍കാലിക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button