ഇന്നലെ കലക്ടറും ജനപ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ തീരുമാനമായത്. മൂന്ന് ദിവസത്തിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ മുതല്‍ കൊച്ചിയിലെ പലയിടങ്ങളിലും ശുചീകരണ തൊഴിലാളികളെത്തി ജോലികള്‍ ആരംഭിക്കുകയും മാലിന്യങ്ങള്‍ തരം തിരിക്കുകയും ചെയ്‌തെങ്കിലും ഭാഗികമായി മാത്രമാണ് ഇവ നീക്കം ചെയ്യാനായത് . ദിവസങ്ങളായുള്ള മാലിന്യങ്ങള്‍ കൂമ്പാരം കൂടിക്കിടക്കുന്നത് പലയിടങ്ങളിലും അതേ അവസ്ഥയില്‍ തന്നെയാണ് ഇന്നും തുടരുന്നത്. എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം ഇവ മാറ്റം ചെയ്യാന്‍ സാധിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും നഗരവാസികള്‍ തന്നെ ഇവ പലയിടങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം അനുസരിച്ച് താല്‍ക്കാലികമായിട്ടെങ്കിലും അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കാനും നഗരവാസികള്‍ തയ്യാറാവുന്നില്ലന്നും തൊഴിലാളികള്‍ പറയുന്നു.നഗരത്തിലെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ മൂന്ന് ദിവസ വേണ്ടി വരുമെന്നാണ് കോര്‍പ്പറേഷന്‍ അധികാരികള്‍ പറയുന്നത്. നാളത്തെ അവധി ദിനംമടക്കം ഒഴിവാക്കി പൊതുസ്ഥലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments