Latest NewsKerala

ചെരുപ്പ് ഗോഡൗണിലെ തീപിടുത്തം; കെട്ടിടം പൊളിച്ചു നീക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചിയിലെ ചെരുപ്പ് കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന ആറുനില കെട്ടിടം പൊളിച്ചു കളയണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. കോട്ടയം എറണാകുളം മേഖല ഫയര്‍ ഓഫീസര്‍മാരുടെ സംഘമാണ് റിപ്പോര്‍ട്ട് കൈമാറിയത്.

കെട്ടിടം ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തില്‍ അനുമതി ഇല്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. തീപിടിത്തത്തിന്റെ ആഘാതം കൂടാന്‍ ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

കമ്പനിയിലെ അഗ്‌നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തിലാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങിയത്. കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗണ്‍ പണിതതെന്ന് കൊച്ചി നഗരസഭാ മേയറും ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button