Latest NewsNewsIndia

കന്വ്യൂട്ടര്‍ നിരീക്ഷണ സര്‍ക്കുലറിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കമ്പ്യൂട്ടര്‍ നിരീക്ഷണ സര്‍ക്കുലറിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. എം.എല്‍ ശര്‍മ്മയെന്ന അഭിഭാഷകന്റെ ഹരജിയിലായിരുന്നു സുപ്രീം കോടതി ഇടപെടല്‍. രാജ്യത്തിന്റെ സുരക്ഷ മാത്രം മുന്‍നിര്‍ത്തിയാണ് സര്‍ക്കുലറെന്നും സ്വകാര്യത ലംഘനമുണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.

ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, എന്‍.ഐ.എ, റോ, നാര്‍കോട്ടിക് സെല്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ തുടങ്ങി 10 ഏജന്‍സികള്‍ക്ക് രാജ്യത്തെ ഏത് കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്പ്യൂട്ടര്‍ നിരീക്ഷണത്തെ ന്യായീകരിക്കുന്നത്. സര്‍ക്കുലര്‍ പുതിയതല്ല, കഠ നിയമം 2000ലെ സെക്ഷന്‍ 69 പ്രകാരം യു.പി.എ സര്‍ക്കാര്‍ പുറത്തിറക്കിയ 2009 ലെ സര്‍ക്കുലറിന്റെ ചുവടുപിടിച്ചാണ് പുതിയ അനുമതിയും. 10 ഏജന്‍സികള്‍ക്ക് മാത്രമായി കമ്പ്യൂട്ടര്‍ നിരീക്ഷണം പരിമിതപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ നിരീക്ഷണം സാധ്യമാവൂ. ഇത് മുന്‍ സര്‍ക്കുലറിന്റെ ദുരുപയോഗം തടയുന്നു. ഇതോടെ ഫലത്തില്‍ പൗരന്റെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button