കോഴിക്കോട്: കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കൂടുതല്‍ ന്യൂജന്‍ വിദ്യകളുമായി കേരളാ പോലീസ്. ഓട്ടോമാറ്റിക് ഫിംഗര്‍പ്രിന്റ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇനി മുതല്‍ കുറ്റ കൃത്യങ്ങള്‍ കണ്ടുപിടിക്കുക. ഇതിന്റെ ഭാഗമായി ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ മെഷീനുകള്‍(എഎഫ്‌ഐഎസ്) പല സ്റ്റേഷനുകളിലും സ്ഥാപിച്ചു. സി-ഡാക്കാണ് മെഷീനുകള്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതി മിനി സ്‌കാനറില്‍ വിരല്‍ അമര്‍ത്തിയാല്‍ ഇയാളുടെ ക്രിമിനല്‍ ചരിത്രം, മുന്‍പത്തെ കേസുകള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മുതലായവയൊക്കെ കണ്ടെത്താൻ കഴിയും.
Post Your Comments