Latest NewsIndia

സൈനിക ക്യാംപിന് നേരെ ആക്രമണം

ശ്രീനഗര്‍•ജമ്മു കശ്മീരിലെ ഷോ​പ്പി​യാ​നില്‍ സൈനിക ക്യാംപിന് നേരെ ഭീകരര്‍ ആക്രമണം നടത്തി. ഷോ​പ്പി​യാ​നി​ലെ ദ​ച്ചോ​വി​ലെ 44 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സ് ക്യാംപിന് നേരെ ശനിയാഴ്ച വൈകുന്നേരമാണ് വെടിവെപ്പ് നടത്തിയത്.

പോ​ലീ​സും സൈ​ന്യ​വും ശ​ക്ത​മാ​യി തിരിച്ചടിച്ചു. വെടിവെപ്പിനെത്തുടര്‍ന്ന് നാ​ഗ്ബാ​ല്‍ ഗ്രാ​മ​ത്തി​ലെ ഇ​മാം​സാ​ഹി​ബ് പ്ര​ദേ​ശം സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭീകരര്‍ക്ക്‌ വേണ്ടി സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.

ശ​നി​യാ​ഴ്ച രാ​വി​ലെ പാ​ക് സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണത്തില്‍ ഗ്രാമവാസികളായ അ​മ്മ​യും ര​ണ്ട് മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button