ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ. റഷ്യ.ന് പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് റഷ്യയുടെ പിന്തുണ അറിയിച്ചത്. കൂടാതെ ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നടപടികളോട് പുടില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച പുടിനോട് മോദി നന്ദി പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നടപടികള്‍ ബന്ധപ്പെട്ടവര്‍ അത് അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രബലമായിവരുന്ന തന്ത്രപ്രധാനമായ സഹകരണം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന കിഴക്കന്‍ സാമ്ബത്തിക ഉച്ചകോടിയിലേക്ക് മോദിയെ പുടിന് ക്ഷണിക്കുകയും ചെയ്തു. കൂടാതെ ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന കിഴക്കന്‍ സാന്പത്തിക ഉച്ചകോടിയിലേക്ക് മോദിയെ പുടിന് ക്ഷണിച്ചു.
Post Your Comments