KeralaLatest News

ഹൈന്ദവ ഐക്യത്തിന് ചിലർ പാരവെക്കുന്നു; തിരിച്ചറിയണമെന്ന് സെന്‍കുമാര്‍

കോഴിക്കോട്: ഹൈന്ദവ ഐക്യത്തിന് ചിലർ പാരവെക്കുന്നത് തിരിച്ചറിയണമെന്ന് മുൻ ഡിജിപി ടി പി സെന്‍കുമാര്‍. ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോഴിക്കോട് അയ്യപ്പ ഭക്ത സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആര്‍എസ്‌എസ് ബിജെപി പിന്തുണയോടെയായിരുന്നു പരിപാടി നടത്തിയത്.

ഹൈന്ദവ ഐക്യത്തിന് പാരവയ്ക്കുന്നവരെ തിരിച്ചറിയണമെന്ന് പറഞ്ഞ ടിപി സെന്‍കുമാര്‍ ഭൂരിപക്ഷ അവകാശങ്ങള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചു.ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ സംഗമം ആഹ്വാനം ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ജവാന്മാർക്ക് ആദരവ് അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.

ശബരിമല കര്‍മ സമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍ കുമാര്‍ അധ്യക്ഷനായി.സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാര്‍, പിഎസ്സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍, കെപി ശശികല തുടങ്ങിയവരും സംഗമത്തിനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button