മുബൈ : വ്യാപാരം ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 222 പോയിൻ്റ് ഉയര്‍ന്ന് 36090ലും, നിഫ്റ്റി 67 പോയിൻ്റ് ഉയര്‍ന്ന് 10860ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 265 ഓഹരികള്‍ നഷ്ടം നേരിട്ടു.
ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ഇന്ത്യബുള്‍ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും വിപ്രോ, ഒഎന്‍ജിസി, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
Post Your Comments