തകർന്ന് വീണ പാകിസ്ഥാൻ ജെറ്റിന്റെ പൈലറ്റിനെ ഇന്ത്യൻ പൈലറ്റ് എന്ന് കരുതി പാകിസ്ഥാൻ സ്വദേശികൾ മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യം പാകിസ്ഥാൻ ആർമിയുടെ സ്ഥിരീകരണം രണ്ടു പൈലറ്റുമാരെ പാകിസ്ഥാൻ പിടികൂടിയിട്ടുണ്ട് എന്നായിരുന്നു. എന്നാൽ ഇതിൽ ഒരാൾ പാകിസ്ഥാൻ പൈലറ്റ് ആയതു കൊണ്ടാണ് പിന്നീട് അവർ തിരുത്തി ഒരാൾ മാത്രമാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ പൈലറ്റിനെ കുറിച്ച് യാതൊരു വിവരങ്ങളും ഇപ്പോൾ പാക് മാധ്യമങ്ങളോ ഉദ്യോഗസ്ഥരോ പങ്കുവെക്കുന്നില്ല. പാകിസ്ഥാൻ പൈലറ്റ് പാരച്യൂട്ടിൽ ലാൻഡ് ചെയ്തപ്പോൾ തദ്ദേശവാസികളുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റതായും ഇദ്ദേഹത്തിന്റെ യൂണിഫോം കീറിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹം ചികിത്സയിലാണെന്നും അതല്ല ജീവഹാനി സംഭവിച്ചെന്നും വരെ ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടാമത് പിടിച്ച പൈലറ്റ് ആയിരുന്നു അഭിനന്ദൻ വർധമാൻ .പാകിസ്ഥാനിൽ തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു , ആ ചിത്രങ്ങളിൽ വിമാനത്തിന്റെ എയർ ഫ്രെയിം നമ്പറിന്റെ അവശേഷിപ് വ്യക്തമായി കാണാം 80269 -എന്ന നമ്പർ ആണ് അവശിഷ്ടങ്ങളിൽ കാണാൻ കഴിയുന്നത് ഇത് 78-0269 ന്റെ എയർ ഫ്രെയിം ആണ് എന്നാണ് നിഗമനം. നമ്മുടെ റിസർച് ടീം നടത്തിയ പരിശോധനയിൽ ഈ നമ്പർ ആയി ബന്ധം ഉള്ള വിമാനത്തിന്റെ ലാസ്റ്റ് അപ്ഡേറ്റഡ് വിവരം ലഭിക്കുന്നത് ജോർദാൻ എയർ ഫോഴ്സിന്റെ പക്കൽ എന്ന രീതിയിൽ ആണ് കാണാൻ കഴിഞ്ഞത് ,
ഇത് ജോർദാൻ റോയൽ എയർഫോഴ്‌സ് ( JRAF ) നേതർലാൻഡ്സ് എയർ ഫോഴ്സ് ന്റെ കയ്യിൽ നിന്ന് വാങ്ങിയത് ആണ് എന്നും f16 ഡാറ്റാബേസ് പറയുന്നു , അമേരിക്ക പാകിസ്ഥാനും ആയി ഉണ്ടാക്കിയ f16 കരാറുകൾ മരവിപ്പിച്ചപ്പോൾ പാക്കിസ്ഥാൻ എയർ ഫോഴ്സ് ( PAF ) ജോർദാൻ ന്റെ കയ്യിൽ നിന്ന് അവർ ഉപയോഗിച്ച വിമാനങ്ങൾ വാങ്ങിയത് ആയും f16 ഡാറ്റാബേസും ,പാകിസ്ഥാൻ പത്രങ്ങളും, എയർ ഫോഴ്സ് രേഖകളും പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തകർന്ന വിമാനം മിഗ് ആണോ F16 ആണോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു എന്നാൽ എയർ ഫ്രെയിം നമ്പർ ഘടന നോക്കിയാൽ അത് F16 ആണ് എന്ന് ഉറപ്പാണ്
. F16 ഇന്ത്യൻ ആക്രമണത്തിൽ തകർന്നപ്പോൾ പൈലറ്റ് വിമാനത്തിലെ ഓട്ടോ എജെക്ഷൻ മെക്കാനിസം വഴി പുറംതള്ളപ്പെട്ടു, 1000 km/h ൽ ചലിക്കുന്ന ജെറ്റിൽ നിന്ന് ഉള്ള എജെക്ഷൻ എന്നത് പലപ്പോഴും അപകടം നിറഞ്ഞത് ആണ്, കൂടാതെ ഡോഗ് ഫൈറ്റ്സമയത്ത് വിമാനത്തെ തകർത്ത മിസൈൽ വൈമാനികനും ഗുരുതര പരിക്കുകൾ ഉണ്ടാക്കാൻ കാരണമാവാറുണ്ട്. f16 ലെ വൈമാനികൻ ഏത് അവസ്‌ഥയിൽ ആണ് eject ചെയ്യപ്പെട്ടത് എന്ന അറിയില്ല ,കൂടാതെ ഇത്തരം എജെക്ഷനുകളിൽ ലാൻഡിംഗ് ഇഞ്ചുറികളും സാധാരണമാണ്. ലാൻഡിംഗ് സമയത്തെ ഇഞ്ചുറികൾ കാരണം ഗുരുതര പരിക്കുകൾ പറ്റിയ സംഭവവും മരണവും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പ്രദേശ വാസികളുടെ മർദ്ദനം മൂലമാണോ പരിക്ക് പറ്റിയതെന്നുള്ള കാര്യത്തിലും വ്യക്തതയില്ല.
Post Your Comments