കാഠ്മണ്ഡു: ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നേപ്പാള്‍ ടൂറിസം മന്ത്രിയുടെത് ഉള്‍പ്പടെ മറ്റു ആറ് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയുടേതുള്‍പ്പടെ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‌ലെജുങ് പ്രദേശത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള പര്‍വതപ്രദേശമാണ് താപ്ലെജുങ്.
Post Your Comments