കന്യാകുമാരി: രാജ്യത്തിന് നേരെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും യുപിഎ സര്‍ക്കാറിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ ലോകം മുഴുവന്‍ പിന്തുണയ്ക്കുമ്പോള്‍, രാജ്യത്തെ ചില പാര്‍ട്ടികള്‍ മാത്രം സംശയദൃഷ്ടിയോടെ കാണുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. . കന്യാകുമാരിയില്‍ നടന്ന റാലിയിലാണ് പ്രതിപക്ഷത്തനെതിരെ പ്രധാനമന്ത്രി അഞ്ഞടിച്ചത് . മോദി വിദ്വേഷത്തിന്റെ പേരില്‍ ചില പാര്‍ട്ടികള്‍ ഇന്ത്യാവിദ്വേഷം തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് രാജ്യം മുഴുവന്‍ നമ്മുടെ സേനകളെ തുണയ്ക്കുമ്പോള്‍ അവര്‍ മാത്രം സംശയിക്കുകയാണ്.
ഇനിയെങ്കിലും രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ സേവിക്കുന്നവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. വിങ് കമാന്‍ഡര്‍ അഭിനനന്ദന് വര്ത്തമന് തമിഴ്നാട്ടുകാരനാണെന്നതില്‍ ഓരോ ഇന്ത്യാക്കാരനും അഭിമാനമുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്നായതിലും തനിക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
Post Your Comments