മലപ്പുറം : തിരൂരിൽ എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. സ്ഥിതിയെ നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മാർച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിലേക്കായിരുന്നു. കലോത്സവം നടത്തുന്നതിന്റെ പേരിൽ ഇന്നലെ എംഎസ്എഫ് പ്രവർത്തകരും എസ്എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നിരുന്നു.
കലോത്സവം നടത്താൻ എംഎസ്എഫ് അനുവദിക്കില്ല എന്ന് ഇന്നലെമുതൽ സോഷ്യൽ മീഡിയവഴി ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ആഹ്വാനം നൽകിയിരുന്നു. തുടർന്ന് ഇന്ന് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇത് സംബന്ധിച്ച് എംഎസ്എഫ് വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു.
Post Your Comments