കണ്ണൂര്‍: നിയന്ത്രണം വിട്ട ലോറി ഗ്യാസ് ടാങ്കറില്‍ ഇടിച്ചു. ലോറി ഡിവൈഡര്‍ ഇടിച്ചുതകര്‍ത്തതിനു ശേഷം എതിരെ വരികയായിരുന്ന ഗ്യാസ് ടാങ്കറിലില്‍ ഇടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കണ്ണൂര്‍ മേലേചൊവ്വയിലായിരുന്നു അപകടം നടന്നത്.
വടകരയില്‍ ചെങ്കല്ലിറക്കി തിരിച്ച് കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കോഴിക്കോട് ഭാഗത്തേക്ക് ഗ്യാസ് കയറ്റി പോവുകയായിരുന്ന ടാങ്കറിലിടിച്ചത്.രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ടൗണ്‍ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രെയിനുപയോഗിച്ച് വാഹനങ്ങള്‍ നീക്കി. പോലീസും നാട്ടുകാരും ചേര്‍ന്ന് റോഡിലെ ചില്ല് നീക്കംചെയ്ത് വാഹനഗതാഗതം സുഗമമാക്കി.
Post Your Comments