ചാലക്കുടി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് തുടർന്നും മത്സരിക്കാൻ തയ്യാറാണെന്ന് ഇന്നസെന്‍റ് എം പി പാർട്ടിയെ അറിയിച്ചു. അതേസമയം നടനും നിലവിലെ എംപിയുമായ ഇന്നസെന്റ് അടക്കമുള്ള പലരേയും സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കുന്നണ്ടെന്ന് പാർട്ടി നേത്യത്വം വ്യക്തമാക്കി.വീണ്ടും മത്സരിക്കാൻ ഇറങ്ങുമോ എന്ന ചോദ്യത്തിന് മുമ്പ് ഇന്നസെന്റ് നൽകിയ മറുപടിയും ഇതുതന്നെയായിരുന്നു.
എന്നാൽ മൽസരിക്കുന്നില്ലെന്ന് കടുപ്പിച്ച് പറയേണ്ടെന്നാണ് ഇന്നസെന്‍റിന് അടുപ്പക്കാർ നൽകിയ ഉപദേശം. സിറ്റിങ് സിറ്റീൽ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിനും അങ്ങനെ കേൾക്കാൻ താൽപര്യമില്ല. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ വീണ്ടും മൽസരിക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതേത്തുടർന്നാണ് പാർടി ആവശ്യപ്പെട്ടാൽ രണ്ടാമങ്കത്തിന് ഒരുക്കമാണെന്ന് ഇന്നസെന്‍റ് തന്നെ സന്നദ്ധത അറിയിച്ചത്.
സ്ഥാനാർഥി നിർണയത്തിൽ മതസാമുദായിക ഘടകങ്ങൾ കൂടി പരിഗണിക്കപ്പെടുമെന്നതിനാൽ ചാലക്കുടിയിൽ ഇന്നസെന്‍റ് മത്സരിക്കേണ്ടത് സിപിഎമ്മിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ 5 വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാരെ അറിയിക്കാനുളള ശ്രമങ്ങളും ഇന്നസെന്‍റ് തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായിട്ടാണ് മണ്ഡലത്തിൽ നടപ്പാക്കിയ 1750 കോടിയുടെ വികസന രേഖ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Post Your Comments