Latest NewsIndiaInternational

ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടുവോ? ചികിത്സയിൽ ആണെന്ന പാകിസ്ഥാന്റെ വാദം വിരൽ ചൂണ്ടുന്നത്

ബാലക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ട്രെയിനിങ് സെന്ററില്‍ മസൂദ് അസര്‍ അടിക്കടി സന്ദര്‍ശനം നടത്താറുള്ളതാണ്.

ഇന്ത്യയുടെ ആക്രമണത്തിൽ മസൂദ് അസ്ഹർ കൊല്ലപ്പെട്ടുവോ എന്ന സംശയം അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ഉയരുന്നു. പാകിസ്ഥാനിൽ തന്നെ ഇയാൾ ഉണ്ടെന്ന പാകിസ്ഥാന്റെ സ്ഥിരീകരണവും ചികിത്സയിലാണെന്ന വാദവും ആണ് ഈ സംശയങ്ങൾക്ക് ഇട നൽകിയത്.ഇന്ത്യയുടെ കനത്ത തിരിച്ചടിയെ തുടർന്ന് ഇയാളെ സുരക്ഷിതമായി മാറ്റിയെന്ന വാർത്തകൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ബാലക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ട്രെയിനിങ് സെന്ററില്‍ മസൂദ് അസര്‍ അടിക്കടി സന്ദര്‍ശനം നടത്താറുള്ളതാണ്.

ഈ ആക്രമണത്തിന് ശേഷം ജെയ്ഷ് ഇ മുഹമ്മദ് യാതൊരു പ്രതികരണവും നടത്താത്തതിൽ എന്താ രാഷ്ട്ര മാധ്യമങ്ങൾക്കും സംശയമുണ്ട്. മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നും കടുത്ത അസുഖം മൂലം പുറത്തിറങ്ങാതെ ഇരിക്കുകയുമാണെന്ന പാക് വിദേശകാര്യ മന്ത്രിയുടെ നിലപാടിനെ അന്താരാഷ്ട്ര സമൂഹം മുഖവിലക്കെടുക്കുന്നില്ല. ഭീകര കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടാലും അത് ഒരിക്കലും പാക്കിസ്ഥാന്‍ അംഗീകരിക്കില്ല.

അങ്ങനെ ഒരു ഭീകര കേന്ദ്രമേ അവിടെ പ്രവര്‍ത്തിക്കുന്നില്ലന്ന് പറഞ്ഞ പാക്കിസ്ഥാന് ഇക്കാര്യം അംഗീകരിക്കാന്‍ ഒരിക്കലും കഴിയുകയുമില്ല. ഇതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾക്കടക്കം സംശയത്തിനിട നൽകുന്നത്.അതേസമയം, ഇനി പാക്കിസ്ഥാന്റെയോ, ഭീകരരുടേയോ ഭാഗത്ത് നിന്നും എതെങ്കിലും പ്രകോപനം ഉണ്ടായാല്‍ വീണ്ടും ഇന്ത്യ സമാന ആക്രമണം നടത്തും എന്ന ആശങ്ക പാക്കിസ്ഥാനുണ്ട്.മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ആക്രമണം ഭയന്ന് പാക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.

പാക്ക് സൈന്യത്തിന്റെ കാവലില്‍ തന്നെയാണ് മസൂദ് അസ്ഹറിനെ പോലെ ദാവൂദും രാജകീയമായി ജീവിക്കുന്നത്. ഈ അന്താരാഷ്ട്ര കുറ്റവാളിയുടെ ബ്രിട്ടണിലെയും ദുബായിലെയും സ്വത്തുക്കള്‍ ഇന്ത്യ ഇടപെട്ട് മുമ്പ് കണ്ട് കെട്ടിച്ചിരുന്നു. അടിക്കടി ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്ന ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയെ പേടിച്ച്‌ ഇപ്പോള്‍ പുറത്തിറങ്ങാറു പോലുമില്ല. ദാവൂദും മസൂദും ആണ് പാക്കിസ്ഥാനിലെ ഇന്ത്യയുടെ പ്രധാന ടാര്‍ഗറ്റ്.

പരമാവധി നാശനഷ്ടം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഉണ്ടാക്കുക എന്നതാണ് ഇന്ത്യന്‍ സേനയുടെ ദൗത്യം. കാശ്മീരില്‍ ഇപ്പോള്‍ ചിതറി തെറിച്ച 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവന് മാത്രമല്ല മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ രാജ്യത്ത് ഇന്നുവരെ പാക്ക് സഹായത്തോടെ നടത്തിയ സകല ആക്രമണങ്ങള്‍ക്കുമുള്ള തിരിച്ചടി നൽകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button