Latest NewsKerala

മുംബൈയിൽനിന്നും സ്വര്‍ണ്ണവും ഡയമണ്ടും മോഷ്ടിച്ച ഹോംനേഴ്സിനെ പിടികൂടിയത് കേരളത്തിൽനിന്ന്

ഇടുക്കി: മുംബൈയിലെ വീട്ടിൽനിന്നും സ്വര്‍ണ്ണവും ഡയമണ്ടും മോഷ്ടിച്ച ഹോംനേഴ്സിനെ പിടികൂടിയത് മൂന്നാറിൽനിന്ന്. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഉമാമഹേശ്വരി(24)യെയാണ് മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ മുംബൈ പോലീസ് പിടികൂടിയത്.

2018 ഒക്ടോബര്‍ മാസം മുതല്‍ ഉമാമഹേശ്വരി ജോലിചെയ്തിരുന്ന വീട്ടില്‍ നിന്നും പലവട്ടമായി സ്വാര്‍ണ്ണാഭരണങ്ങളും ഡയമന്റുകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം പരാതികള്‍ നല്‍കുന്നതിന് വീട്ടുടമ തയ്യറായിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം ആദ്യം ഉമാമഹേശ്വരി പെട്ടെന്ന് ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയത് ഉടമയിൽ സംശയം ജനിപ്പിച്ചു. തുടർന്ന് മുംബൈ പോലീസിൽ പരാതി നൽകുകയും ചെയ്തു.

പ്രതികളെ അന്വേഷിച്ച് പോലീസ് സംഘം ആദ്യം തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തി. പിന്നീടാണ് പ്രതികള്‍ മൂന്നാറിലെ എസ്റ്റേറ്റിലുള്ളതായി വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയെത്തിയ സംഘം മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ഹോട്ടലുടമയുടെ വീട്ടില്‍ ജോലിക്ക് ചേര്‍ന്നത്. മുംബൈയില്‍ നിന്ന് ഹിരണ്‍ സിന്റെയെന്ന യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹിതയാവുകയും ചെയ്തിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ഉമാമഹേശ്വരി പലവട്ടമായി ഹോട്ടലുടമയുടെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും ഡമന്റുകളും മോഷ്ടിച്ചതെന്നാണ് പരാതി. മൂന്നാറിലെ സ്വകാര്യ സ്വര്‍ണ്ണാഭരണ സ്ഥാപനങ്ങളില്‍ പണയം വെച്ചിരുന്ന 7 ലക്ഷം രൂപയുടെ തൊണ്ടി മുതല്‍ പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button