NattuvarthaLatest News

അമിത ചാര്‍ജ് ഈടാക്കല്‍ : മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു

തോപ്പുംപടി: മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു. ഓട്ടോകാര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍.
മീറ്റര്‍ ഇല്ലാതെയും ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്ന വ്യാഴാഴ്ച കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധന. തോപ്പുംപടിയില്‍ നിന്നാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധിച്ചത്. ആര്‍.ടി.ഒ. ജോജി പി. ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പടിഞ്ഞാറന്‍ കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. 41 കേസുകളെടുത്തു. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മനോജ് കുമാര്‍, ജോ. ആര്‍.ടി.ഒ. ഷാജി മാധവന്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രബാനു, കിഷോര്‍ കുമാര്‍, ബിജുമോന്‍, ദിലീപ് കുമാര്‍ എന്നിവരും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button