Latest NewsIndia

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്കെതിരേ കേ​സ്

ന്യൂഡല്‍ഹി: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വേ​ത​നം ന​ല്‍കാത്തതില്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കേ​സ്. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്ള​വര്‍ക്കായി പ്ര​വ​ര്‍ത്തിക്കുന്ന സം​ഘര്‍ഷ് മോര്‍ച്ച എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തിൽ ഒന്‍പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ നിന്നുള്ളവരാണ് കേസ് നൽകിയിരിക്കുന്നത്. ബീഹാര്‍, ഉ​ത്ത​ര്‍ ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ക​ര്‍​ണാ​ട​ക, മദ്ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഢ്, ഗു​ജ​റാ​ത്ത് എ​ന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പരാതി നൽകിയത്.

പരാതിയനുസരിച്ച്‌ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 116, 420 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം 150 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് എ​ഫ്‌.ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 2018 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള വേ​ത​നം ന​ല്‍കിയിട്ടില്ലെന്നും വേ​ത​നം സം​ബ​ന്ധി​ച്ചു പ്ര​ധാ​ന​മ​ന്ത്രി വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍കി ക​ബ​ളി​പ്പിച്ചുവെന്നും ഇവർ പരാതിയിൽ പറയുന്നു. അ​ഞ്ച് മാ​സ​ത്തെ വേ​ത​ന​മാ​യി 9,573 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കാ​നു​ള്ള​ത്. ഇ​ത് ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button