
മുംബൈ•ബിഗ് ബോസ് 11 വിജയി ശില്പ ഷിന്‍ഡേയ്ക്ക് പിന്നാലെ, മറ്റൊരു ബിഗ് ബോസ് മത്സരാര്‍ത്ഥിയായ നടി അര്‍ഷി ഖാനും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായാണ് അര്‍ഷി ഖാന്റെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസ് പ്രവേശത്തെക്കുറിച്ച് അര്‍ഷി ഖാന്‍ തന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
‘ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവര്‍ എനിക്കൊരു സ്ഥാനം വാഗ്ദാനം ചെയ്തു. അതാണ് ഞാന്‍ ‘യെസ്’ പറയാന്‍ കാരണം. കൂടാതെ , പാര്‍ട്ടിക്ക് വക്താക്കളായി യുവാക്കളെ ആവശ്യമുണ്ട്.’
വ്യാഴാഴ്ച മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുബൈ കോണ്‍ഗ്രസ് പ്രസിഡന്‍റ് സഞ്ജയ് നിരുപും ചരണ്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് അര്‍ഷി ഖാനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ബിഗ് ബോസ് പതിനൊന്നാം പതിപ്പിലേ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ഷി ഖാന്‍. 2017 ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ തിരഞ്ഞ ടെലിവിഷന്‍ താരങ്ങളില്‍ രണ്ടാമത് അര്‍ഷി ഖാനായിരുന്നു. പാക് ക്രിക്കറ്റ് താരം അഫ്രീദിയുമായുള്ള വിവാദങ്ങളും അവരെ ശ്രദ്ദേയമാക്കി.
Post Your Comments