Latest News

ഓൺലൈൻ ചിരട്ട വിൽപനയ്ക്ക് പിടിവീഴുന്നു

തിരുവനന്തപുരം: ഓൺലൈനിൽ 3,000രൂപയ്ക്ക് വരെ ചിരട്ടയും 1,000 രൂപയ്ക്ക് കപ്പയും വിൽപന നടത്തുന്നവർക്ക് പിടിവീഴുന്നു. തോന്നിയ വില ഈടാക്കി ഉൽപന്നങ്ങൾ ആമസോണിൽ വിൽക്കുന്ന സെല്ലേഴ്സിനു പിടിവീഴുമെന്നു മുന്നറിയിപ്പു നൽകി ആമസോൺ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടർ പ്രണവ് ബാസിൻ.

ആമസോൺ ഇന്ത്യയിലൂടെ ഉൽപന്നങ്ങൾ വിൽക്കുന്ന ലക്ഷക്കണക്കിനു സെല്ലേഴ്സിന്റെ ചുമതലയുള്ള പ്രണവ് കുടുംബശ്രീയും ആമസോണും തമ്മിലുള്ള ധാരണാപത്രം ഒപ്പിടാൻ തലസ്ഥാനത്ത് എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെയാണ് 3,000 രൂപയ്ക്ക് ചിരട്ട ആമസോണിലൂടെ വിൽപനയ്ക്ക് വച്ചത്. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. വില നിശ്ചയിക്കുന്നതിൽ ആമസോൺ ഇടപെടാറില്ല, പക്ഷേ തോന്നിയ വിലയ്ക്ക് വിൽപനയ്ക്കു വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അതു വിൽക്കുന്നവരെ നേരിട്ടു ബന്ധപ്പെട്ട ശേഷം നടപടി സ്വീകരിക്കുകയാണു പതിവെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button