400ലധികം ചാനലുകളും പത്തു ലക്ഷത്തോളം കമന്റുകളും നീക്കം ചെയ്തു യൂട്യൂബ്. കുട്ടികളുടെ നഗ്ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോല്സാഹിപ്പിക്കുന്നതുമായും കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രധാന നടപടിയുമായി യൂട്യൂബ് രംഗത്തെത്തിയത്. കൂടാതെ അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും യുട്യൂബ് നീക്കിയിട്ടുണ്ട്.
ബാലപീഡങ്ങളിലേക്ക് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു യുട്യൂബ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വീഡിയോകളുടേയും താഴെ കുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വരുന്നത്. പെട്ടെന്ന് നോക്കിയാല്‍ സ്വാഭാവികമായ വീഡിയോ ആണെന്ന് തോന്നുമെങ്കിലും ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോസാണ് യൂട്യൂബില്‍ പ്രചരിക്കുന്നതില്‍ പലതുമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
Post Your Comments