ചങ്ങനാശേരി : ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂര്‍ക്കോണം ചിറത്തലക്കുന്നേല്‍ സുഹൈല്‍ (28), വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്നു കോട്ടയത്തെ കടകളില്‍ വില്‍ക്കുന്നതിനായി ആഡംബര കാറില്‍ രഹസ്യമായി കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണു പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയില്‍ 10 ചാക്കുകളിലായാണ് 15,000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഭാഗത്തെ കടകളില്‍ കഴിഞ്ഞ 2 വര്‍ഷമായി ഇവര്‍ നിരോധിത പുകയില ഉല്പന്നങ്ങള് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments