പുരുഷന്മാരില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്തായിരിക്കുമെന്ന് പലരും ചിന്തിച്ചിരിക്കുന്നതും ചിന്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കാര്യമാണ്. ഇതില്‍ നിറമാണോ, കണ്ണാണോ, അതോ മുടിയാണോ എന്ന് ചോദിച്ചാല്‍ അതൊന്നുമല്ല ഉത്തരം. ഈ വിഷയത്തില്‍ അടുത്തിടെ ഒരു കൂട്ടം ഗവേഷകര്‍ രസകരമായ പഠനം നടത്തി.
പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് ഒരു കൂട്ടം പുരുഷന്മാരുടെ മുഖം കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒരുപോലുള്ള ചോദ്യങ്ങളും നല്‍കി. മിക്ക സ്ത്രീകളും തിരഞ്ഞെടുത്തത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഒരു പുരുഷമുഖമായിരുന്നു. ചതുരാകൃതി പോലെ തോന്നിക്കുന്ന കീഴ്ത്താടിയുടെ ഒരു ഭാഗമായിരുന്നു മിക്ക സ്ത്രീകളെയും ആകര്‍ഷിച്ചതെന്ന് പഠനത്തില്‍ പറയുന്നു. താടി തന്നെയായിരുന്നു മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടതെന്നും ഗവേഷകര്‍ പറയുന്നു. കാഴ്ച്ചയില്‍ പൗരുഷം തോന്നുന്ന പുരുഷന്മാരെയാണ് പങ്കാളിയാക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നും ഗവേഷകര്‍ പഠനത്തതില്‍ സൂചിപ്പിക്കുന്നുണ്ട്.
Post Your Comments