തിരുവനന്തപുരം: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട യുവതീയുവാക്കളുടെ വിവാഹം തടയാനുള്ള ശ്രമവുമായി ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാഹം തടയാന്‍ ശ്രീജനായര്‍ ആഹ്വാനം ചെയ്തത്. വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസിന്റെ ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെല്‍പ്പലൈന്‍ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായര്‍ പറഞ്ഞത്. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകര്‍ത്തിയതാണെന്നാണ് പോസ്റ്റില്‍ നിന്നുള്ള സൂചന.
ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസാണ് ശ്രീജയുടെ ആഹ്വാനപ്രകാരം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വ്യാപകമായ വിമര്‍ശനമാണ് ശ്രീജ നായരുടെ പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം ഈ ആഹ്വാനം സ്വീകരിച്ച ചിലര്‍ ഈ യുവാക്കളുടെ വിവാഹം മുടക്കിയതായും അവകാശപ്പെടുന്നു. ‘എന്തിനാണിങ്ങനെ വര്‍ഗ്ഗീയത പരത്തുന്നത്? സ്പെഷ്യല്‍ മാര്യേജ് ആക്ടിനെ അധിക്ഷേപിക്കുക ആണ് ചെയ്യുന്നത്’ എന്നിങ്ങനെ ശ്രീജ നായരെ രൂക്ഷമായി എതിര്‍ത്തും എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയമായി വിമര്‍ശിച്ചും പോസ്റ്റിന് ചുവടെ വാക്‌പോരും നടക്കുന്നുണ്ട്.
Post Your Comments