Latest NewsBusiness

നേട്ടത്തിൽ തുടങ്ങി ഓഹരി വിപണി

മുംബൈ : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 139 പോയിന്റ് 36045ലും, നിഫ്റ്റി 40 പോയിന്റ് ഉയർന്നു 10,850ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 525 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 138 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. പൊതുമേഖല ബാങ്ക്, വാഹനം, ഊര്‍ജം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.

ഐഒസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, എന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button