മാണ്ഡ്യ: കലാവതിക്ക് സിആര്‍പിഎഫ് ജവാനായ തന്റെ ഭര്‍ത്താവ് എച്ച് ഗുരുവിനെ നഷ്ടമായത് കഴിഞ്ഞ ഫെബ്രുവരി 14ലെ പുല്‍വാമ അക്രമണത്തിലാണ്. തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ 25 കാരിയായ കലൈവതി മറ്റൊരു പ്രശ്‌നം നേരിടുകയാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്നും കരകയറുന്നതിന് മുന്‍പ് അവളെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ് ഭര്‍തൃവീട്ടുകാര്‍. അതും ഭര്‍ത്താവിന്റെ സഹോദരനെ.
കലാവതിയെ ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് എച്ച് ഗുരുവിന്റെ കുടുംബമെന്നാണ് പരാതി. സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച് ഗുരുവിന്റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് വിവരം.
അന്തരിച്ച നടന്‍ അംബരീഷിന്റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഗുരുവിന്റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്. പുനര്‍ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച് കലാവതി മാണ്ഡ്യ പൊലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിരവധി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments