Latest NewsHealth & Fitness

ഉറക്കം കുറയുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം; ലക്ഷണങ്ങള്‍ ഇവയൊക്കെ

ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. തുടച്ചത്തിലേ അറിയാന്‍ സാധിക്കാത്തതാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമാകുന്നത്. വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മൂത്രത്തിലെ മാറ്റം

വൃക്ക രോഗത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും, എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നിരുന്നാലും രാത്രി സമയങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും, ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ്.

2. പാരമ്പര്യം

വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങള്‍ കൊണ്ടാണ്. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഈ അസുഖമുണ്ടെങ്കില്‍ 25 ശതമാനം കുട്ടികള്‍ക്കും ഈ അസുഖം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

3. ക്ഷീണവും ശ്വാസംമുട്ടും

അകാരണവും നീണ്ട് നില്‍ക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്ക് കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു.

4. ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക

വൃക്കകള്‍ തകരാറിലാകുമ്പോള്‍, ശരീരത്തില്‍ മാലിന്യങ്ങളും വിഷവസ്തുക്കളും അടിയുന്നു. അതുകൊണ്ടാണ് ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക. കഴിക്കുന്ന ഭക്ഷണത്തിന് രുചി അനുഭവപ്പെടുകയുമില്ല.

5. ചൊറിച്ചില്‍

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണമാണ് ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത്.

6. വേദന

മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വേദന ഉളവാകുന്നതും വൃക്കരോഗം ഉണ്ടാക്കുന്ന അണുബാധയുടെ ലക്ഷണമാകും. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുമ്പോള്‍, കടുത്ത പനിയും പുറംവേദനയും ഉണ്ടാകും.

7. മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുളള വെളളം പുറന്തളളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button