Latest NewsKerala

എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ. എംപാനൽ ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പിരിച്ചു വിട്ട എംപാനൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് സമീപത്തെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

ഇവരെ പിന്നീട് പോലീസും ഫയർ ഫോഴ്സും ചേർന്ന് അനുനയിപ്പിച്ചു താഴെയിറക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ 1000 ദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്‍റെ സമീപത്തെ മരത്തിലാണ് നാല് പേർ ആത്മഹത്യാ ഭീഷണി മുഴക്കി കയറിയത്.

പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്നാണ് താത്കാലിക കണ്ടക്ടര‍മാരുടെ നിലപാട്. നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ഇവർ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താൻ ഉദ്ദേശിച്ചെങ്കിലും ഇടത് മുന്നണി കണ്‍വീനറുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ അത് നേരത്തെ പിൻവലിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തിലെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്നായിരുന്നു സമരസമിതിയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button