പ്രത്യേക ചാര്‍ജില്ലാതെ ഇനി ഓണ്‍ലൈന്‍ വഴി വൈദ്യുതിബില്‍ അടക്കാനാകുന്ന സംവിധാനവുമായി കെഎസ്ഇബി. ഇടപാടിന്റെ ചാര്‍ജ് വൈദ്യുതി ബോര്‍ഡ് നല്‍കും. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്,യുപിഐ, ഭീം ആപ്, ഫോണ്‍ പേ, ഗൂഗിള്‍ പേ വഴി പ്രത്യേക ചാര്‍ജില്ലാതെ ബില്ലടയ്ക്കാം. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ ലഭിക്കുന്ന പരാതികളും സംശയങ്ങളും തത്സമയം പരിശോധിച്ച് ഉടന്‍ പരിഹരിക്കുന്ന സംവിധാനത്തിനും തുടക്കമായി. KERALA STATE ELECTRICITY BOARD ഫെയ്സ്ബുക്ക് പേജ്, KSEB Ltd ട്വിറ്റര്‍ അക്കൗണ്ടും ഇതിനായി ഉപയോഗിക്കാം. വിദ്യാര്‍ഥികള്‍ക്കുള്ള മുഴുവന്‍ സേവനങ്ങള്‍ക്കുമായി www.kseb.in പോര്‍ടലും തയ്യാറാക്കി. മൂന്ന് സംവിധാനങ്ങളും മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.
Post Your Comments