മികച്ച നടിയായി പുതുമുഖതാരം നിമിഷ സജയനെ മലയാളത്തിന് ലഭിച്ചു. ചോല എന്ന ചിത്രത്തിലൂടെയാണ് നിമിഷ മികച്ച നടിയായത്. ജോജു ജോര്‍ജും നിമിഷ സജയനുമാണ് ചിത്രത്തില്‍ മുഖ്യ കഥാ പാത്രങ്ങളായി എത്തിയത്. ഇരുവരുടെയും അഭിനയ മികവിന്റെ വീഡിയോ വൈറലായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജാനു എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. ജോജുവിനെയും നിമിഷയെയും കൂടാതെ പുതു മുഖം അഖില്‍ വിശ്വനാഥനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ്‍ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് ദാസും ആയിരുന്നു. ചോലയിലെ ഒരു രംഗം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തിറക്കി. ഇതാണ് വൈറലായത്.
https://youtu.be/RD07D62mFI4
Post Your Comments