മുംബൈ: ഇടുക്കി സ്വദേശിയായ യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം. ആദിലാബാദ് രൂപതയിലെ യുവ വൈദികനായ ഫാ.ജെബിന്‍ മരുത്തൂരിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഫാ.ജെബിന്‍ മുംബൈയിലേക്ക് ട്രെയിനില്‍ പോകും വഴി വാതില്‍പടിയില്‍ നിന്നും തെന്നി വീണതാകാമെന്നാണ് സൂചന. ഇടുക്കി തങ്കമണി ഉദയഗിരി ഇടവകാംഗമാണ് വൈദികന്‍.
Post Your Comments