ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധനെ വിട്ടയക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാകിസ്ഥാന് മാധ്യമമായ ജിയോ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇരുരാജ്യങ്ങള്‍ക്കിടയിലും സമാധാനം പുനസ്ഥാപിക്കാൻ ഏത് നടപടി സ്വീകരിക്കാനും പാകിസ്ഥാന് തയ്യാറാണ്. ഇക്കാര്യത്തില്‍ പോസീറ്റിവായ ഒരു നിലപാടാണ് ഞങ്ങൾക്കുള്ളത്. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ പാകിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുന്നതും ഞങ്ങള്‍ പരിഗണിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നദ്ധത അറിയിക്കുന്ന പക്ഷം അദ്ദേഹത്തോട് സംസാരിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് തയ്യാറാണ് എന്നും ഖുറേഷി പറഞ്ഞു.
ഡൽഹിയിൽ പാകിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ കൈമാറിയ തെളിവുകളും വിവരങ്ങളും ഞങ്ങള്‍ തുറന്ന ഹൃദയത്തോടെ പരിശോധിക്കുമെന്നും അവയില്‍ എന്തെങ്കിലും സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടെങ്കില്‍ അക്കാര്യം സജീവമായി പരിഗണിക്കുമെന്നും ഖുറേഷി വ്യക്തമാക്കി.
Post Your Comments