ന്യൂഡൽഹി : പാകിസ്ഥാൻ കസ്റ്റ്ഡിയിലാക്കിയിരിക്കുന്ന ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദ് വർധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ. നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്ന ജനീവ കരാര്‍ പാലിക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ മുഴുവൻ ഇന്ത്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.പ്രശ്നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്ന് സൗദി അറേബ്യയും വ്യക്തമാക്കി.
പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച നടപടിയ്ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു.അനിവാര്യ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്ന നിലപാടിലാണ് ലോകരാജ്യങ്ങൾ. അതുകൊണ്ട് തന്നെ പാകിസ്ഥാൻ യാതൊരു സൈനിക നീക്കങ്ങൾക്കും മുതിരരുതെന്ന കർശന നിർദേശം അമേരിക്കയും,സൗദി അറേബ്യയും നൽകി.
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച അമേരിക്ക ഭീകരർക്ക് താവളമൊരുക്കുന്ന നടപടി പാകിസ്ഥാൻ നിർത്തണമെന്നാവശ്യപ്പെട്ടു.ഭീകര സംഘടനകൾക്ക് പണം വരുന്ന വഴികൾ അടയ്ക്കണമെന്നും അമേരിക്ക നിർദേശം നൽകി.സൈനിക നീക്കം പാടില്ലെന്ന് ആവശ്യപ്പെട്ട സൗദി വിദേശകാര്യമന്ത്രി ആവശ്യമുണ്ടെങ്കിൽ പ്രശ്നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്നും അറിയിച്ചു.ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്തേ തീരൂവെന്ന് ജപ്പാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
Post Your Comments