ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള സർക്കാരിന്റെയും മലിനീകരണ ബോർഡിന്റെയും തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേദാന്ത കോടതിയിൽ ഹർജി സമർപ്പിച്ചത്.
അടച്ചുപൂട്ടാനുള്ള തീരുമാനം നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. എന്നാൽ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വേദാന്ത ഗ്രൂപ്പിനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
അതേസമയം സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുകിലന്റെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. തൂത്തുക്കുടി വെടിവയ്പ്പിന് പിന്നിലെ പോലീസ് ഗൂഢാലോചന തെളിവുസഹിതം വാര്‍ത്തസമ്മേളനത്തിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് മുകിലനെ കാണാതാവുന്നത്. തിരോധാനത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Post Your Comments