ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ് .ഭീകരർക്കെതിരെ അടിയന്തിര നടപടി വേണമെന്ന് വീണ്ടും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിൽ ഇന്ത്യൻ നിലപാട് അംഗീകരിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ വ്യോമാക്രമണത്തെ തുടർന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുണ്ടാകുന്ന ശക്തമായ മുന്നറിയിപ്പുകൾ പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഒപ്പം ഇന്ത്യ നയതന്ത്ര രംഗത്ത് കൈവരിച്ചിരിക്കുന്ന മികച്ച വിജയമായും ഇവ വിലയിരുത്തപ്പെടുന്നു. ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്‍റെ മുന്നറിയിപ്പ് അംഗരാജ്യങ്ങൾ വകവെച്ചില്ല.
സ്വന്തം മണ്ണിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് പാകിസ്ഥാന് അമേരിക്ക താക്കീത് നൽകി. പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
Post Your Comments