തിരുവനന്തപുരം : കല്യാണവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റി്ല്‍ . ഷാഡോ പൊലീസസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പട്ടാപ്പകല്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു. പൂങ്കുളം ചിത്രാ ഹോസ്പിറ്റലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മായാവി അരുണ്‍ എന്നും വെറ്റിക്കോണം അരുണ്‍ എന്നും വിളിക്കുന്ന അരുണ്‍ (31), കടകംപള്ളി ചാക്ക ഐ ടി ഐക്ക് സമീപം മൈത്രി നഗറില്‍ സുധീര്‍ (42) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.നഗരത്തില്‍ പത്ത് മോഷണങ്ങള്‍ നടത്തിയത് ഈ രണ്ടംഗ സംഘമാണെന്നു പൊലീസ് അറിയിച്ചു.
കല്യാണ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു അരുണ്‍. കല്യാണം നടക്കുന്ന വീടുകള്‍ കണ്ടെത്തി സഹായിക്കാനെന്ന വ്യാജേന ഇയാളും സംഘവും കടന്നു കൂടും. വീട്ടിലെ പണവും വിലപിടിപ്പുള്ള സാധനങ്ങളും എവിടെയാണെന്ന് മനസ്സിലാക്കിയ ശേഷം വീട്ടുകാര്‍ കല്യാണ മണ്ഡപത്തില്‍ പോകുന്ന തക്കം നോക്കി വീടുകളില്‍ മോഷണം നടത്തും.
കല്യാണ വീടുകളിലെ മോഷണം സംബന്ധിച്ചു പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പൂജപ്പുര സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ ഉണ്ട്. ഈ മോഷണങ്ങള്‍ നിരന്തരം പിടിക്കപ്പെട്ടതോടെയാണ് പകല്‍ മോഷണം തുടങ്ങിയത്. അരുണ്‍ മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ ചാക്ക ജംക്ഷന് സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് സുധീറാണ്.
കുടപ്പനക്കുന്ന് പാതിരപ്പള്ളി പുലിപ്ര ശിവമംഗലം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതുല്‍ മോഹനന്റെ മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നതും ശ്രീകാര്യം ചെല്ലമംഗലം വെഞ്ചാവോട് ശ്രീനഗര്‍ അജിത്ത് ലെയ്ന്‍ ഐശ്വര്യയില്‍ വിനുരാജിന്റെ വീട്ടിലെ 18 പവനോളം സ്വര്‍ണ്ണാഭരണങ്ങളും വാച്ചും പണവും കവര്‍ന്നതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. ശ്രീകാര്യം എന്‍ജിനിയറിങ് കോളജ് പുളിയ്ക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ പണവും ശ്രീകാര്യം പാങ്ങപ്പാറ പുളിക്കല്‍ ക്ഷേത്രത്തിന് സമീപം ഒരു വീട്ടിലെ പണവും ഇവര്‍ കവര്‍ന്നതായി പൊലീസ് അറിയിച്ചു.
Post Your Comments